മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

0

നാടകീയതകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽമഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു.മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികളും വ്യവസായികളും ബോളിവുഡ് താരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സച്ചിൻ തെൻഡുൽക്കർ, ഷാറൂഖ് ഖാൻ, അമ്പാനി കുടുംബം, സൽമാൻ ഖാൻ എന്നിവർ ചടങ്ങിനെത്തി.

തകര്‍പ്പന്‍ ജയമാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയില്‍ 220 ഓളം സീറ്റുകളില്‍ വിജയം. ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ്. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്.

ആര്‍എസ്എസിലൂടെയാണ് ഫഡ്‌നാവിന് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിലെ മേയര്‍ സ്ഥാനത്തെത്തുമ്പോള്‍ പ്രായം 27. 2014-ല്‍ മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി. 2019-ല്‍ ശിവസേന തെറ്റിപ്പിരിഞ്ഞപ്പോള്‍, എന്‍സിപിയെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കി. പക്ഷേ,അഞ്ചു ദിവസത്തിനുള്ളില്‍ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പിണങ്ങി നിന്ന ഷിന്‍ഡെയെ അനുനയിപ്പിച്ച് കൃത്യമായ പ്ലാനിങോടെയാണ് ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *