പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

0

എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശ് താമസിച്ചിരുന്ന വാടക വീടിന്റെ ഉടമയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ജയപ്രകാശിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.എക്സൈസ് ഇൻസ്പെക്ടർ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ​ദ‍ൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകൾ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയപ്രകാശ് കുറെ കാലമായി പരാതിക്കാരിയുടെ വാടക വീട്ടിൽ താമസിക്കുന്ന വ്യക്തിയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *