കോതമംഗലത്ത് 6 വയസ്സുകാരിയുടേത് കൊലപാതകം; അച്ഛനും വളർത്തമ്മയും കസ്റ്റഡിയിൽ

0

എറണാകുളം കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരുന്നത്. സംഭവത്തിൽ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും കസ്റ്റഡിയിലെടുത്തു.

കോതമംഗലം ഇരുമലപടിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. ഉത്തർ പ്രദേശ് സ്വദേശിയായ അജാസ്ഖാന്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതിന് ശേഷo കുട്ടി രാവിലെ എഴുന്നേറ്റിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌ക്കാൻ മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നത് . രാവിലെ എഴുന്നേറ്റപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നു എന്നാണ് അജാസ് ഖാൻ പൊലീസിന് നൽകിയ മൊഴി . കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *