ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; മകൻ അമ്മയെ കുത്തിപ്പരുക്കേൽപ്പിച്ചു
അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്താണ് പതിനാലുകാരൻ കത്തികൊണ്ട് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.’ഫ്രീ ഫയർ’ എന്ന ഗെയിമിന് അടിമയാണ് കുട്ടി. തന്റെ മൊബൈലിലെ നെറ്റ് തീർന്നതിനെ തുടർന്ന് ഗെയിം കളിക്കാൻ മൊബൈൽ ചാർജ് ചെയ്ത് തരാൻ കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. നടക്കാതെ വന്നതോടെ അമ്മയുടെ മൊബൈൽ ഗെയിം കളിക്കാൻ വേണമെന്നായി. മകൻ ഗെയിമിന് അടിമയായതിനാൽ മൊബൈൽ നൽകാൻ അമ്മ തയാറായില്ല. ഇതിൽ പ്രകോപിതനായ പതിനാലുകാരൻ അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്ത് കത്തിയുമായി വന്ന് കഴുത്തിന് കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.കുത്തേറ്റ യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടാവസ്ഥ പിന്നിട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.