ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രെെംബ്രാഞ്ച് അന്വേഷണം
ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രെെംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് അന്വേഷണം.സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു നൽകിയ പരാതിയിലാണ് അന്വേഷണം. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴിയെടുക്കും.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എം സ് സൊല്യൂഷന്‍സ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷന്‍സ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപകരുടെയും, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും പങ്ക്, അന്വേഷണം ഏത് വിധേന വേണം, നടപടികള്‍, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരുന്നുണ്ട്.