ക്രിസ്മസ് കരോൾ തടഞ്ഞ സംഭവം; പ്രതികൾ ബിജെപിയുടെ സജീവ പ്രവർത്തകരെന്ന് സന്ദീപ് വാര്യർ

0

നല്ലേപ്പിള്ളി സർക്കാ‍ർ യുപി സ്കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവ‍ർത്തകർ ബിജെപിയുടെ മുൻ ഭാരവാഹികളും സജീവ പ്രവർത്തകരുമെന്ന് ബിജെപിയിൽ നിന്നും കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യർ. ആക്രമണം നടത്താൻ നേതൃത്വം നൽകി റിമാൻഡിലായവരിൽ രണ്ട് പേരും മുൻ ബിജെപിയുടെ ഭാരവാഹികളാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാ‍ർത്ഥി കൃഷ്ണകുമാറിനായി പ്രവ‍ർത്തിച്ചവരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.


പ്രതികളിലൊരാളായ വിശ്വഹിന്ദുപരിഷത്തിൻ്റെ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ചിറ്റൂരിലെ ബിജെപിയുടെ മണ്ഡലം ഭാരവാഹിയായിരുന്നു. വി സുശാസനൻ ഒബിസി മോർച്ചയുടെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ബിജെപിയുടെ ഭാരവാഹികളായിരുന്ന സജീവ പ്രവർത്തകരായിരുന്നവരാണ് സ്കൂളിൽ ക്രിസ്തുമസ് കരോളിനെതിരെ ആക്രമണം സംഘടിപ്പിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *