മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടിക്കൂടി
രണ്ട് മിനിലോറികളിൽ മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടിക്കൂടി. കുമ്പള പോലിസ് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ അസ്ക്കർ എൻ.പി. സാദിക്ക് എന്നിവരെ അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി കുമ്പള പോസിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.