പിവി സിന്ധു വിവാഹിതയായി; വിവാഹ സല്‍ക്കാരം ഹൈദരാബാദില്‍

0

ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വെങ്കിടദത്ത സായി ആണ് വരന്‍. രാജസ്ഥാനിലെ ഉദയപൂരിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. വെള്ളിയാഴ്ച തന്നെ താരത്തിന്റെ വിവാഹ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. നാളെ ഹൈദരാബാദിലാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്. കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് വിവാഹ ചടങ്ങുകളുടെ ആദ്യ ചിത്രം പങ്കുവെച്ചത്. ”ഇന്നലെ വൈകുന്നേരം ഉദയ്പൂരില്‍ നടന്ന ഞങ്ങളുടെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഒളിമ്പ്യന്‍ പി.വി. സിന്ധുവിന്റെ വിവാഹ ചടങ്ങില്‍ വെങ്കിടദത്ത സായിക്കൊപ്പം പങ്കെടുത്തതില്‍ സന്തോഷമുണ്ട്. ദമ്പതികള്‍ക്ക് അവരുടെ പുതിയ ജീവിതത്തിനായി ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുന്നു” എന്ന കുറിപ്പും മന്ത്രി സമൂഹമാധ്യമത്തില്‍ ഫോട്ടോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *