ഓട്ടോയ്ക്ക് മുന്നിൽ മരം വീണ് ഓട്ടോഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു
ഇന്ന് 12 മണിയോടെ എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്.
കണ്ണൂരിൽ നിന്നും വാരത്തേക്ക് വരികയായിരുന്ന ഓട്ടോയായിരുന്നു അപകടത്തിൽപ്പെട്ടത് .
അതിരകം സ്വദേശി പി.കെ. പ്രസാദിൻ്റെതായിരുന്നു ഓട്ടോ. മരം ചരിയുന്നത് കണ്ടപ്പോൾ പെട്ടെന്ന് വണ്ടി നിർത്താൻ പറ്റിയെന്നും, അതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രസാദ് പറഞ്ഞു. ഓട്ടോക്ക് ചെറിയ കേട് പാട് സംഭവിച്ചിട്ട് ഉണ്ട്.
അപകടത്തെ തുടർന്ന് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. താർ റോഡ് മുതൽ വാരം വരെ വലിയ രീതിയിലാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടത്.
കണ്ണൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.അജയൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും ചൊവ്വ കെ.എസ്. ഇ.ബി. ഓഫീസിലെ കെ.വി.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ജീവനക്കാരും
എത്തിയാണ് മാർഗ്ഗതടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.