അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം
അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം.രണ്ട് തവണയാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പുണ്ടായത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ കവാടത്തിൽവെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. സിഖ് വിഘടനവാദ സംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലിലെ (ബികെഐ) പ്രവർത്തകൻ നരേൻ സിംഗ് ചൗരയാണ് ആക്രമണം നടത്തിയത്. അംഗരക്ഷകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സുഖ്ബീർ സിംഗ് ബാദൽ രക്ഷപെട്ടത്. ആക്രമിയെ കീഴടക്കി. വെടിവെപ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിംഗ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.
സിഖ് സമുദായത്തിൻ്റെ മത കോടതിയായ അകാൽ തഖ്ത് വിധിച്ച ‘തൻഖാ’ ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദൽ.വെടിയുതിർത്ത നരേൻ സിംഗ് ചൗര ഖലിസ്ഥാൻ ലിബറേഷൻ ആർമി എന്നൊരു സംഘടന സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡസൻ തീവ്രവാദ പ്രവർത്തനങ്ങളിൽ സംഘടന പങ്കെടുത്തിട്ടുണ്ടെന്ന കേസുകളും യുഎപിഎയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ചുവർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ചൗര 2018ൽ പുറത്തിറങ്ങുന്നത്. 1984-ലെ സിഖ് വിരുദ്ധ കലാപ സമയത്ത് അതിർത്തി കടന്നുള്ള ആയുധം കടത്തലിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. 1981-ലെ എയർ ഇന്ത്യ ഫ്ലൈറ്റ് റാഞ്ചലിന് പിന്നിൽ ബബ്ബർ ഖൽസ സംഘടനയായിരുന്നു.