കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 06 വെള്ളി ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ട്രാൻസ്ഗ്രിഡ് വർക്ക് ഉള്ളതിനാൽ പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, പുതിയകോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ആറിന് രാവിലെ 8.30 മുതൽ ആറ് മണി വരെയും എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ സൂര്യനഗർ രാവിലെ 8.30 മുതൽ 10 വരെയും ചിറക്കുതാഴെ രാവിലെ 10 മുതൽ രണ്ട് മണി വരെയും കാഞ്ഞങ്ങാട് പള്ളി ഉച്ച ഒരു മണി മുതൽ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ ആറിന് രാവിലെ 7.30 മുതൽ 10 വരെ മായമുക്ക് ട്രാൻസ്ഫോർമർ പരിധിയിലും 10 മുതൽ 2.30 വരെ കോട്ടാനച്ചേരി, ഇടക്കണമ്പെത്ത്, ജയൻപീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.