ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടി; വടകരയിൽ ഒമ്പത് വയസുകാരിയെ കാറിടിച്ചിട്ട് കടന്നു കളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്

0

വടകരയില്‍ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് പൊലീസ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് ഇൻഷൂറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയതിന് നാദാപുരം പൊലീസാണ് കേസെടുത്തത്.

കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷൂറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് നഷ്ട പരിഹാരം കൈപ്പറ്റിയത്. 30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ട പരിഹാരം വങ്ങിയത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നു. നാളെ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീൽ ആണ് വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തിൽ മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *