എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേയ്ക്ക്; തിരുവനന്തപുരത്ത് വെച്ച് അംഗത്വം സ്വീകരിക്കും
കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേയ്ക്ക്. തിരുവനന്തപുരത്ത് വെച്ച് അംഗത്വം സ്വീകരിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി. പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്നീട് പിന്മാറുകയും സരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.