ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം ജീവനൊടുക്കി
ചേര്‍ത്തലയില്‍ വിചാരണദിവസം പ്രതി ജീവനൊടുക്കി. ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷ് (41). ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ വീടിനുള്ളില്‍ തന്നെയാണ് രതീഷിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.