കുടിയാൻമല നടുവിൽ മാല മോഷണ കേസിൽ പ്രതി പിടിയിൽ
മാല മോഷണ കേസിൽ പ്രതി പിടിയിൽ.കുടിയാൻമല നടുവിൽ ഉത്തൂരിൽ താമസിക്കുന്ന ഇടുക്കി കൈരിങ്കുന്നം എഴുകുംവയൽ വലിയ തോവാള കൽക്കൂന്തലിലെ കൂന്തോട്ടുകുന്നേൽ മനുമോഹനനാണ് അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ഉത്തൂരിലെ പ്രാൻ പൊന്നിയുടെ കഴുത്തിൽ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്.പൊന്നിയുടെ പരാതിയിൽ കുടിയാൻമല പോലിസ് കേസ്സെടുത്തിരുന്നു. കുടിയാൻമല പോലിസ് എസ് ഐ എൻ ചന്ദ്രൻ്റെ നേതൃത്തിലുള്ള പോലിസ് സംഘം വടകര റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത് .
തളിപ്പറമ്പ് ഡി വൈ എസ് പി പ്രദീപൻ കണ്ണിപൊയിലിൻ്റെ മേൽനോട്ടത്തിൽ ആലക്കോട് പോലിസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസ്സ് അന്വേഷണം നടന്നത്.
കെ എസ് ഇ ബി യിൽ മീറ്റർ റീഡറായി കാസർക്കോടും ആറളത്തും താല്ക്കാലികാ ടിസ്ഥാനത്തിൽ മനുമോഹനൻ ജോലി ചെയ്തിരുന്നു. ഇടുക്കിയിലെ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയ മനുമോഹൻ ആറളത്തെ ഒരു സ്ത്രീക്കൊപ്പം ആറു വർഷമായി ഉത്തൂരിലാണ് താമസം.മരംമുറി തൊഴിലാണ് മനുമോഹൻ ഇപ്പോൾ ചെയ്തവരുന്നത് .