നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി പിടിയിൽ; ചുരുളഴിയുന്നത് വമ്പന്‍ മോഷണക്കഥ

0

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയിൽ. ഡിസംബര്‍ ഏഴ് ശനിയാഴ്ചയായിരുന്നു അനുശ്രീയുടെ കാര്‍ ഇഞ്ചക്കാട് പേ ആന്റ് പാര്‍ക്കില്‍ നിന്നും മോഷണം പോയത്. മറ്റൊരു വാഹനത്തില്‍ നിന്നും ഇളക്കിയെടുത്ത നമ്പര്‍ പ്ലേറ്റ് ഈ കാറിലേക്ക് മാറ്റിവെച്ചായിരുന്നു പ്രബിന്‍ കാറുമായി കടന്നത്. പ്രബിന്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ മോഷണക്കഥകളാണ്. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.അനുശ്രീയുടെ കാറുമായി തിരുവനന്തപുരത്ത് എത്തിയ പ്രതി വെള്ളറട ഭാഗത്തുള്ള കടയില്‍ നിന്നും റബ്ബറും പണവും കവര്‍ന്നു. പിന്നീടും ചില കടകളില്‍ നിന്നും റബ്ബര്‍ മോഷ്ടിച്ച പ്രതി അവ മറ്റു ചിലയിടങ്ങളില്‍ വിറ്റു. 400 കിലോയിലധികം റബ്ബര്‍ ഷീറ്റാണ് ഇയാള്‍ ഇങ്ങനെ വിറ്റത്.

ഈ പണവുമായി കോഴിക്കോടേക്ക് പോകുന്നതിനിടെ കാര്‍ പാലായില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടച്ചു. ഇതേ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് പ്രബിന്‍ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചുപോവുകയായിരുന്നു.പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് 29കാരനായ പ്രതി നാളുകളായി നടത്തുന്ന വാഹനമോഷണരീതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മോഷണം നടത്തി ആ വസ്തുക്കള്‍ മറ്റിടങ്ങളില്‍ കൊണ്ടുപോയി വിറ്റാണ് ഇയാള്‍ പണം സമ്പാദിക്കുന്നത്. 2023ല്‍ കാര്‍ മോഷണക്കേസില്‍ പിടിയിലായ പ്രബിന്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു പുറത്തിങ്ങിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *