ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം; ദിവ്യ ഉണ്ണിയിൽ നിന്നും മൊഴി എടുക്കും
ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച പരിപാടിയെ സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ്. ഇത് സംബന്ധിച്ച് പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യ ഉണ്ണിയിൽ നിന്നും മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ സിജോയ് വർഗീസിൽ നിന്നും വിവരങ്ങൾ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോ എന്നുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും. പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, അതിനെ സംബന്ധിച്ചും പൊലീസ് ചോദ്യങ്ങൾ ചോദിച്ചേക്കും.