റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
അവധിയാഘോഷത്തിനായി റാസൽഖൈമ ജെബൽ ജെയ്‌സ് മലയിലെത്തിയ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) ജെബൽ ജെയ്സ് മലമുകളിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പൊതുഅവധിദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടർന്ന് കൂട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.