എംഡിഎംഎയുമായി കാളികാവ് സ്വദേശി പൊലീസ് കസ്റ്റഡിയിൽ
മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി.കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴി.എന്നാൽ ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പറഞ്ഞു. ജിതിൻ എന്ന പേരിൽ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞത് എന്നും ഷെഫീഖ് പറഞ്ഞു. വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇത്തരത്തിൽ കൊണ്ടുവന്ന എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഷെഫീഖ് പൊലീസ് പിടിയിലായത്.