രാസലഹരിക്കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ തൊപ്പി
രാസലഹരിക്കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ തൊപ്പി എന്ന നിഹാദ്. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടി.നിഹാദിന്റെ വീട്ടിൽ നിന്ന് പാലാരിവട്ടം പൊലീസ് ആണ് രാസലഹരി പിടികൂടിയിരുന്നത്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവിലാണ്.