നടന്മാർക്കെതിരായ പരാതി പിന്‍വലിക്കുന്നില്ലെന്ന് നടി

0

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷ് അടക്കം ഏഴോളം പേർക്കെതിരേ നൽകിയ പീഡന പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവ സ്വദേശിയായ നടി. നടിക്കെതിരെ എടുത്ത പോക്‌സോ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെയുള്ള പോക്‌സോ കേസ് വ്യാജമായിട്ടും സര്‍ക്കാര്‍ സഹായിച്ചില്ലെന്ന അതൃപ്തിയിലാണ് പീഡന പരാതികള്‍ പിന്‍വലിക്കുമെന്ന് നടി നിലപാട് എടുത്തത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ട്വിസ്റ്റ്. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതികള്‍ തത്കാലം പിന്‍വലിക്കുന്നില്ലന്ന് ആലുവ സ്വദേശിയായ നടി പറയുകയായിരുന്നു. നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടിക്കെതിരെ പോക്‌സോപ്രകാരം കേസെടുത്തത്. ചെന്നൈയില്‍ വച്ച് നടന്ന സംഭവമായതിനാല്‍ കേസ് തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ഈ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. മുകേഷിന് പുറമേ ഇടവേള ബാബു മണിയന്‍പിള്ള രാജു ജയസൂര്യ എന്നിവര്‍ക്കെതിരെയും പീഡന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അതേസമയം നടിയുടെ അടിക്കടിയുള്ള നിലപാട് മാറ്റം കോടതിയില്‍ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *