മഹാപ്രസ്ഥാനത്തെ അപമാനിച്ചാൽ വെറുതെ വിടില്ല; മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദ്രൻ

0

ബിജെപി എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ചാൽ വെറുതെ വിടില്ല. മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും അംഗീകരിക്കില്ല.കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശരിയായ നിലയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറയിൽ, നൂറുകണക്കിന് ആളുകൾ ബലികൊടുത്ത് പടുത്തുയർത്തിയ പ്രസ്ഥാനത്തെ കരിവാരി തേക്കാൻ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *