വാരം ടൗൺ ഹരിത ടൗൺ; പ്രഖ്യാപനം മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിൽ
എളയാവൂർ സോണലിലെ ഇരുപത്തിയൊന്നാം ഡിവിഷനിലെ വാരം ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു.വാർഡ് കൗൺസിലർ വത്സലൻ പി പി പരിപാടി ഉത്ഘാടനം ചെയ്തു. സോണൽ SPHI പദ്മരാജൻ കെ പി പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. വ്യാപാരി വ്യവസായി പ്രതിനിധി ബഷീർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ടൗണിലെ വ്യാപാരി വ്യവസായികൾ,ഓട്ടോ തൊഴിലാളികൾ, ശുചീകരണ വിഭാഗം ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. PHI അനിത എം ജി നന്ദി രേഖപ്പെടുത്തി.