ചേലക്കര മണ്ഡലത്തില്‍ യു ആര്‍ പ്രദീപിന് വിജയം

0

ചേലക്കര മണ്ഡലത്തില്‍ യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2021ൽ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാധാകൃഷ്ണനെ വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണന്റെ പിന്തുടർച്ചയായി പ്രദീപിനെ ചേലക്കര സ്വീകരിച്ചതിന്റെ തെളിവുകൂടിയാണ് മികച്ച ഭൂരിപക്ഷം. കഴിഞ്ഞ 28 വർഷത്തിൽ 23 വർഷവും രാധാകൃഷ്ണനായിരുന്നു ഇവിടെ ജനപ്രതിനിധി. മണ്ഡലത്തിൽ നിന്നുള്ള വ്യക്തിയെന്ന പരി​ഗണനയും സൗമ്യനായ വ്യക്തിയെന്ന പരിവേഷവും പ്രദീപിന് ​ഗുണം ചെയ്തു.ചേലക്കരയിൽ മൂന്നാമങ്കത്തിനിറങ്ങിയ രമ്യ ഹരിദാസിന് തിരിച്ചടിയായത് എംപിയായിരുന്ന കാലത്തെ പ്രവർത്തനം മെച്ചമായിരുന്നില്ല എന്ന ഘടകം കൂടിയാണ്. പരമ്പരാ​ഗതമായി കോൺ​ഗ്രസ് കോട്ടകളായ പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകൾ രമ്യക്കൊപ്പം നിന്നെങ്കിലും മറ്റുള്ളിടങ്ങളിൽ സ്വാധീനം ചെലുത്താൻ ആയില്ല. ഭരണവിരുദ്ധ വികാരം കോൺ​ഗ്രസ് ആവോളം പ്രചരിപ്പിച്ചിട്ടും രമ്യ മികച്ച സ്ഥാനാർത്ഥിയല്ലെന്ന ധാരണ മാറ്റാനായില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെന്നതും രമ്യക്ക് തിരിച്ചടിയായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *