മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം: ഒരാൾക്ക് പരിക്ക്

0

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്ന് റഷ്യ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും കടുത്ത ആക്രമണം റഷ്യയ്‌ക്കെതിരെ യുക്രൈയ്ൻ നടത്തുന്നത്.

ഡ്രോൺ ആക്രമണത്തെ തുടർന്ന് രണ്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. സ്‌ഫോടകവസ്തുക്കൾ വീണ് രണ്ട് വീടുകൾക്ക് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. റഷ്യ ഇതുവരെ യുക്രെയ്ന്റെ 70 ഡ്രോണുകൾ വെടിവെച്ചിട്ടു. റഷ്യയിലെ ആയുധപ്പുര ലക്ഷ്യമിട്ടതെന്ന് യുക്രെൻ ആക്രമണം നടത്തിയത്.

റഷ്യൻ അതിർത്തി പ്രദേശങ്ങളായ ബെൽഗൊറോഡ്, ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിൽ 23 ഡ്രോണുകൾ വെടിവച്ചിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറൻ കലുഗ, തുല മേഖലകളിലും ഡ്രോണുകൾ ആക്രമണം നടത്തി. റഷ്യയുടെ തലസ്ഥാനത്ത് അവസാനമായി ഡ്രോൺ ആക്രമണം നടന്നത് സെപ്റ്റംബറിലാണ്. മോസ്കോ മേഖലയ്ക്ക് മുകളിൽ 20 ഡ്രോണുകൾ വെടിവച്ചിട്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *