ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്

0

2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന നോവലിനാണ് സമ്മാനം. ബുക്കർ പ്രൈസ് ജേതാവിന് 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ജേതാവിന് 50,000 പൗണ്ടിനൊപ്പം ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും.

കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ സമിതിയുടെ അധ്യക്ഷനായ ജഡ്ജിംഗ് പാനലിൽ അവാർഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരും അംഗങ്ങളാണ്.

പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലിതാദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആറ് എഴുത്തുകാരിൽ അഞ്ച് പേരും സ്ത്രീകളാണെന്ന പ്രത്യേകതയുണ്ടായിരുന്നു ബുക്കർ പ്രൈസിന്റെ ചുരുക്കപട്ടികയ്ക്ക്. 2005ൽ സ്ഥാപിതമായ മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്, യുകെയിലോ അയർലണ്ടിലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾക്കാണ് നൽകിവരുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *