കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി

0

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി.കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം.

എന്നാൽ മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിരുന്നില്ല.അതിനാൽ മറ്റൊരു ദിവസം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്.വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം.കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *