പുതിയ പാമ്പൻ പാലം സക്‌സസ്; പരീക്ഷണ ഓട്ടം പൂർത്തിയായി

0

പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ പരീക്ഷണ ഓട്ടം വിജയം. പുതിയ പാലത്തിലൂടെ ഏഴ് കോച്ചുകളുള്ള പരീക്ഷണ തീവണ്ടി അതിവേഗത്തിൽ കുതിച്ചുപാഞ്ഞു.

ദക്ഷിണ റെയിൽവേ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ 80 കിലോമീറ്റർ വേഗതയിൽ പാലത്തിലൂടെ ട്രെയിൻ ഓടിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇന്നും അതേ വേഗതയിലാണ് പരീക്ഷണം നടന്നത്. കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് കണ്ടതോടെ പാലം തുടന്നുകൊടുക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ധാരണയായി.

ഇന്ത്യൻ എഞ്ചിനീയറിങ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വിസ്മയമാണ് പുതിയ പാമ്പൻ പാലം. പതിനേഴ് മീറ്റർ ഉയരമുള്ള വെർട്ടിക്കൽ സസ്പെൻഷനാണ് ഈ പാലത്തിന്റെ ഹൈലൈറ്റ്. ബോട്ടുകൾക്ക് കടന്നുപോകാനായി ഇവ ലംബമായി ഉയർത്താനാകുമെന്നതാണ് പ്രത്യേകത. നേരത്തെ മൽസ്യത്തൊഴിലാളികളെയും ബോട്ടുകളെയും കടത്തിവിട്ട് ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു.

പുതിയ പാലത്തിലൂടെ ട്രെയിനുകൾക്ക് ഒച്ചിഴയും പോലെ ഇഴയേണ്ടിവരില്ല എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പഴയ പാമ്പൻ പാലത്തിലൂടെ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിനുകൾക്ക് കടന്നുപോകാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ രണ്ട് കിലോമീറ്റർ പാലം കടക്കാൻ ഒരുപാട് സമയം എടുക്കുമായിരുന്നു. എന്നാൽ പുതിയ പാലത്തിലൂടെ 80 കിലോമീറ്റർ വേഗതയിൽ ‘പറക്കാം’. ഈ വേഗപരീക്ഷണം കൂടിയാണ് ഇന്ന് നടന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *