കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേർ കുറ്റക്കാർ
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേർ കുറ്റക്കാർ, എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ 1 മുതൽ 3 മുതൽ വരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ അബ്ബാസ് അലി ,ദാവൂദ് സുലൈമാൻ , കരിം രാജ എന്നിവരാണ് കുറ്റക്കാർ. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നിലവിൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. ശിക്ഷാ വിധി കേൾക്കാൻ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. വീഡിയോ കോൺഫറൻസ് മുഖാന്തരം പ്രതികളെ ഹാജരാക്കിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്.മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായിരുന്നു സ്ഫോടനം നടത്തിയത്.