ജാമ്യം ലഭിക്കില്ലെന്ന് കരുതി’; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
പി പി ദിവ്യയ്ക്ക് ജാമ്യം നൽകിയ നടപടിയില്‍ പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രതികരിക്കാൻ പരിമിതികളുണ്ട്. ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും മഞ്ജുഷ പറഞ്ഞു. തലശേരി സെഷൻസ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.