രാവിലെ തപാൽ വഴി വന്ന ലൈസൻസ് കയ്യിൽ കിട്ടി മണിക്കൂറുകൾക്കുള്ളിൽ അസാധുവായി
ലൈസൻസ് ലഭിച്ച സന്തോഷത്തിൽ രണ്ടു കൂട്ടുകാരെ ബൈക്കിനു പിന്നിലിരുത്തി ഓടിച്ചതാണ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കാരണം.ഡ്രൈവിംഗ് ടെസ്റ്റ് പാസായി രാവിലെ ആണ്തപാൽ വഴി ലൈസൻസ് കയ്യിൽ കിട്ടിയത്. ഈ സന്തോഷം വൈകുന്നേരത്തോടെ ഇല്ലാതാവുകയും ചെയ്തു.കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് ആണ് എൻഫോഴ്സ്മെന്റ് ആർടിഒ കെ മനോജ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ലൈസൻസ് ലഭിച്ച സന്തോഷത്തിൽ രണ്ടു കൂട്ടുകാരെ ബൈക്കിനു പിന്നിലിരുത്തി ഓടിച്ചതാണ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കാരണം.
സീപോർട്ട്- എയർപോർട്ട് റോഡിൽ ആർടിഒ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുൻപിലൂടെ മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട അദ്ദേഹം ഇവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു.