മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

0

മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസില്‍ കെ. അക്ഷയ് ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഗൂഗിള്‍പേ വഴി പണം കൈപ്പറ്റിയാണ് മയക്കുമരുന്ന് കച്ചവടം.

കഴിഞ്ഞ 23ന് രാത്രി എം.ഡി.എം.എ സഹിതം രണ്ടുപേരെ പിടികൂടിയിരുന്നു. പേരാവൂർ മുരിങ്ങോടി പെരുമ്ബന്ന കടുത്ത നമ്ബിയോട്ടെ വാണിയങ്കണ്ടി ഹൗസില്‍ വി.കെ. മുഹമ്മദ് അഫ്സല്‍, താണ കണ്ണൂക്കര വെസ്റ്റ് തൂക്കിലെ പി. നംറിൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അക്ഷയെക്കുറിച്ച്‌ സൂചന ലഭിച്ചത്. അക്ഷയ്ക്ക് 5000 രൂപ ഗൂഗിള്‍പേ വഴി അയച്ചാണ് എം.ഡി.എം.എ കൈപ്പറ്റിയതെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.
പെരിങ്ങോത്ത് കാമുകിയുടെ പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അക്ഷയ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *