ഫിലിം ചേമ്പറില്‍ വിഷയം ഉന്നയികുന്നത് ആലോചിക്കും; സാന്ദ്ര തോമസ്
തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര തോമസ്.പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പോലുള്ളവരുടെ മുന്നില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു. അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി. നിയമ പരമായ പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പറില്‍ വിഷയം ഉന്നയികുന്നത് ആലോചിക്കുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താന്‍ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ടെന്നും സാന്ദ്ര തോമസി പറഞ്ഞു. ഇത് എസ്ഐടി അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.