കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെ; ടി വി പ്രശാന്തന്
എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്.കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തപ്പോഴാണ് ഈ കാര്യം പറഞ്ഞത്. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ടി വി പ്രശാന്തന് മൊഴി നല്കി.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എഡിഎമ്മിന്റെ മരണ ശേഷണാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. അതിലെ വൈരുദ്ധ്യങ്ങളുലൂടെ പരാതി വ്യാജമാണെന്ന് പിന്നീട് മനസിലായി. ഇക്കാര്യത്തില്‍ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് പ്രശാന്തിന്റെ പ്രതികരണം