‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’, ആ കിരാതത്തെ ഒതുക്കിയിരിക്കും : വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

0

വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലക്കുടി രംഗത്തെത്തി. മുനമ്പത്ത് സമാധാനം കൊണ്ടു വരേണ്ടവര്‍ കലക്കാനാണ് ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *