ഇനി ഹാജർ പുസ്തകമില്ല; സെക്രട്ടറിയേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി
സംസ്ഥാന സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ ബയോ മെട്രിക്കിൽ നിന്നും ഒഴിവാക്കിയ ജീവനക്കാർക്ക് മാത്രം ഹാജർ ബുക്കിൽ ഒപ്പിടാമെന്നും ഇവർക്ക് മാത്രമായി ഹാജർ ബുക്ക് ഉപയോഗിക്കാമെന്നും പൊതു ഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.