സന്ദീപ് വാര്യരെ ബിജെപി നേതൃത്വം കൈവിടാൻ സാധ്യത
സന്ദീപ് വാര്യർ സിപിഐയിലേക്ക് പോയേക്കാമെന്ന് ബിജെപി നേതൃത്വം സംശയിക്കുന്നു. സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആർഎസ്എസിന് വിവരം ലഭിച്ചു. അതിനാൽ തന്നെ സന്ദീപ് വാര്യരുമായുള്ള ചർച്ചകൾ ആർഎസ്എസ് നേതൃത്വം അവസാനിപ്പിച്ചു.
മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും സീറ്റ് ഉറപ്പ് ലഭിച്ചതായും ബിജെപി നേതൃത്വത്തിന് വിവരം ലഭിച്ചു. സന്ദീപിനെതിരെ കർശന നടപടിയിലേക്ക് ബിജെപി ദേശീയ നേതൃത്വം കടന്നേക്കും.പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലായിരുന്നു സന്ദീപ് വാര്യർ. വിട്ടുനിൽക്കുമ്പോൾ നേതൃത്വത്തിൽനിന്ന് ക്രിയാത്മക നിർദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.