വയനാട്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടക ബസ് മറിഞ്ഞു. നിരവധിപേർക്ക് പരുക്ക്. അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും അശ്രദ്ധമായ ഡ്രൈവിങ് തന്നെയാണ് ബസ് അപകടത്തില്‍പെടുന്നതിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല സീസണില്‍ എത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തില്‍ അമിത വേഗത്തില്‍ ഓടിക്കുന്നതായി പരാതി. താമരശ്ശേരി ചുരത്തില്‍ ഇന്ന് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഓവുചാലില്‍ ചാടി.
സീസണില്‍ പരമാവധി ട്രിപ്പ് ശബരിമലയിലേക്ക് നടത്തുന്നതിന് കുട്ടികളടക്കമുള്ള അയ്യപ്പ ഭക്തന്മാരെയും കൊണ്ട് ബസുകള്‍, മിനിബസുകള്‍, ട്രാവലര്‍ എന്നിവ പരമാവധി വേഗത്തില്‍ ഓടിക്കുന്നതായാണ് ആക്ഷേപം. ചുരത്തില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ വാഹന ഡ്രൈവര്‍മാര്‍ അവഗണിക്കുന്നതായി മറ്റു യാത്രക്കാര്‍ പരാതിപ്പെടുന്നു.
അയ്യപ്പ ഭക്തന്മാരെയും വഹിച്ച് കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെ ചുരം ഗേറ്റിന് സമീപത്തോ മറ്റോ നിയന്ത്രിച്ചതിന് ശേഷം ചുരം റോഡുകളില്‍ പാലിക്കേണ്ട അച്ചടക്കങ്ങളെ കുറിച്ച് ഡ്രൈവര്‍മാരെയും സഹായികളെയും ബോധവത്കരിക്കണമെന്ന് ചില യാത്രക്കാർ അഭിപ്രായപ്പെട്ടു.