കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിച്ചു. ഉടൻ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പുമെത്തി. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്.സംഭവത്തില്‍ കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്‌റെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ 4000 രൂപ പിഴയും ചുമത്തി. കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ വിശദീകരണം നൽകിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *