രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണ്ട; വി ഡി സതീശന്
എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷമായാണ് വിമർശനം ഉയരുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമെന്നും വി ഡി സതീശന് പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന് ആഞ്ഞടിച്ചു.
കള്ളപ്പണ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നതും ഒന്നും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പറയുന്നത് മറ്റൊന്നുമാണെന്നും വി ഡി സതീശന് പറഞ്ഞു. ആര് പറയുന്നതാണ് സത്യം. തിരക്കഥയുണ്ടാക്കി നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണപറയാന്‍ പഠിക്കണം. സിപിഐഎം ആളുകളുടെ മുന്നില്‍ പരിഹാസ്യരായെന്നും സിപിഐഎമ്മിന്റെ
പാതിരാ നാടകം നുണക്കഥയാണെന്നും വി ഡി സതീശന് പറഞ്ഞു.