ചേലക്കരയില്‍ ജനങ്ങള്‍ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചു; കെ രാധാകൃഷ്ണന്‍
ചേലക്കരയില്‍ ജനങ്ങള്‍ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിന്റെ തെളിവാണ് ചേലക്കരയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.ചേലക്കരയില്‍ തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ജീവന്‍ മരണ പോരാട്ടമായാണ് കോണ്‍ഗ്രസ് കണ്ടത്. ചേലക്കര വിജയിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയോട് കൂടി എല്ലാതരത്തിലുമുള്ള കള്ളപ്രചരണങ്ങളും ഇവിടെ പ്രചരിപ്പിക്കുകയുണ്ടായതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു.