പാലക്കാട് കുഴൽപ്പണ വിവാദത്തിൽ കൂടുതൽ പരിശോധന; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

0

ചൊവ്വാഴ്ച രാത്രി പരിശോധന നടത്തിയ പാലക്കാട് കെപിഎം റീജൻസിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിഐ ആദംഖാൻ്റെ നേതൃത്വത്തിലാണ് പരിശോധന. ട്രോളി ബാഗുമായി ഹോട്ടലിലേയ്ക്ക് ആരെങ്കിലും വരുന്നുണ്ടോ ഏതെങ്കിലും മുറിയിലേയ്ക്ക് കയറുന്നുണ്ടോ എന്നറിയാനാണ് സിസിടിവി പരിശോധന.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു നിരവധി രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് പരിശോധനയ്‌ക്കെത്തിയത്. കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *