പി സരിൻ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി
ഡോക്ടർ പി സരിൻ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി. എ കെ ജി സെന്ററിലെത്തിയ ഡോക്ടർ പി സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എം.വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് എകെജി സെന്ററിൽ എത്തിയത്.പി സരിൻ ആദ്യമായി എകെജി സെന്ററിൽ എത്തിയതാണെന്നും ഞങ്ങൾ ആവേശത്തോടെ സ്വീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഭാവി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്നു അദ്ദേഹം പറഞ്ഞു. മന്തി സജി ചെറിയാൻ, എം.കെ ബാലൻ തുടങ്ങിയവരും സരിനെ സ്വീകരിക്കാൻ എം.കെ.ജി സെന്ററിലെത്തിയിരുന്നു.