വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
റെയ്ഡ്കോ ഫുഡ്സ് ഉത്പന്നങ്ങളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഔപചാരികമായ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഡിസംബർ ഒന്നിന് ഉച്ചക്ക് രണ്ടിന് മാവിലായി കറിപൗഡർ ഫാക്ടറി അങ്കണത്തിൽ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അധ്യക്ഷയാകും.
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ
അലർജി മൂലം കണ്ണിലൂണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക, കണ്ണിനും കൺപോളകൾക്കും ഉണ്ടാകുന്ന വീക്കം എന്നിവയ്ക്ക് കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. 10 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ ഒ.പി നമ്പർ എട്ടിൽ ചികിത്സ നേടാം. ഫോൺ: 7561098813
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിന് കീഴിൽ അലർജി മൂലം ഒരു മാസത്തിൽ കൂടുതലായി തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, മുക്കിനുള്ളിൽ ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുള്ള 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള രോഗികൾക്ക് സൗജന്യ ചികിത്സ ഗവേഷണ അടിസ്ഥാനത്തിൽ ലഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി സമയം. ഫോൺ: 8281475923
വരണ്ട കണ്ണുകൾ, കണ്ണിൽ പൊടി പോയ പോലെയുള്ള അവസ്ഥ, ചൊറിച്ചിൽ, ചുവപ്പ്, മങ്ങിയ കാഴ്ച, കണ്ണിൽ നിന്നും വെള്ളം വരുക, കണ്ണിന് അസ്വസ്ഥത, കണ്ണിന് കുത്തിനോവ്, ഭാരമുള്ള കൺപോളകൾ, കണ്ണിന് പുകച്ചിൽ എന്നീ ലക്ഷണങ്ങളുള്ള ഡ്രൈ ഐ ഡിസീസിന് കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രി പരിയാരം ശാലക്യതന്ത്ര വിഭാഗത്തിൽ (ഒ പി നമ്പർ എട്ട് ) ഗവേഷണ അടിസ്ഥാനത്തിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ സൗജന്യ ചികിത്സ നൽകുന്നു. 15 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ചികിത്സ തേടാം. ഫോൺ : 9400402404
ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെൻറ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള എസ്ആർസിയുടെ കീഴിലെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്പെക്ട്സും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി ഡിസംബർ 31. ഫോൺ: 9846033001
വിദ്യാഭ്യാസ സ്കോളർഷിപ്പ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒഴികെയുള്ളവർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്കോളർഷിപ്പ് അപേക്ഷാ ഫോറം നേരിട്ട് ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് kmtwwfb.org നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ ഓഫീസിൽ ലഭ്യമാക്കണം. അവസാന തീയതി ഡിസംബർ 15. ഫോൺ: 0497 2705197
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
കണ്ണൂർ ഗവ. സിറ്റി ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് സ്കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731094
മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ജനറൽ നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. ഫോൺ: 04902350475
എന്റോൾഡ് ഏജന്റ് കോഴ്സ്
കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അസാപ്പിന്റെ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് കോഴ്സ് ആരംഭിക്കുന്നു. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക് ചേരാം.
സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാർക്കുവേണ്ടി നികുതി സംബന്ധമായ ജോലികൾ ചെയ്തുനൽകാനുള്ള യോഗ്യതയാണ് എൻറോൾഡ് ഏജന്റ്. യുഎസിലെ കേന്ദ്ര നികുതി ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസ് (ഐആർഎസ്) മുമ്പാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. കാനഡ, യു കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലിസാധ്യതയുണ്ട്.
അസാപ് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നൽകുന്നത്. ഈ കോഴ്സിൽ ചേരുമ്പോൾ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം. എൻറോൾഡ് ഏജന്റ് കോഴ്സ് സംബന്ധിച്ച വിവരങ്ങൾക്ക് https://asapkerala.gov.in/
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കണ്ണൂർ ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 543/19) തസ്തികയിലേക്ക് 06.10.2021 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2024 ഒക്ടോബർ അഞ്ചിന് അർധരാത്രി പൂർത്തിയായതിനാൽ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
ഓപ്പറേറ്റേഴ്സിനെ തിരഞ്ഞെടുക്കുന്നു
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ജില്ലാ കാര്യാലയത്തിലേയ്ക്ക് എൻഎഎംപി/എസ്എഎംപി ഓപ്പറേറ്റേഴ്സിനെ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു. പ്രായ പരിധി 35 വയസ്സ്. സർക്കാർ അംഗീകൃത പോളീടെക്നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്
ക്വട്ടേഷൻ ക്ഷണിച്ചു
തലശ്ശേരി ജുഡീഷ്യൽ ജില്ലയിൽപെടുന്ന 36 കോടതികളിലെ 157 പ്രിന്ററുകളിലുള്ള ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒൻപതിന് ഉച്ചക്ക് ശേഷം മൂന്നുവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0490 2960110
ലേലം
കുടുംബകോടതി വാറൻറുകളിലെ കുടിശ്ശിക ഈടാക്കുന്നതിന് എരുവട്ടി അംശം വെണ്ടുട്ടായി ദേശം, റി സ നം. 51/3, 0.0405 ഹെക്ടർ സ്ഥലം 2025 ജനുവരി ഏഴിന് രാവിലെ 11 ന് എരുവട്ടി വില്ലേജ് ഓഫീസിൽ ലേലം വഴി വിൽപന നടത്തും.
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 30ന് വൈകുന്നേരം മൂന്നിന് കണ്ണൂർ സ്ക്വയറിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
തുടർന്ന് ബോധവൽക്കരണ റാലിയും കലാപരിപാടികളും അരങ്ങേറും.