വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
അന്താരാഷ്ട്ര പുസ്തകോത്സവം: മേഖലാതല ക്വിസ് മത്സരം 29ന് കണ്ണൂരിൽ

കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള കണ്ണൂർ മേഖലാതല പ്രാഥമിക ക്വിസ് മത്സരം നവംബർ 29ന് രാവിലെ 10.15ന് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ഇന്റേൺഷിപ് പ്രോഗ്രാം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. താൽപര്യമുള്ളവർ ഡിസംബർ പത്തിനകം https://tinyurl.com/dcipknrbatch3 ലിങ്ക് വഴി അപേക്ഷ പൂരിപ്പിച്ച് നൽകണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പെൻഡ് ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് dcknr.ker@nic.in എന്ന ഇ മെയിലിലോ 9497715811, 0497-2700243 നമ്പറുകളിലോ ബന്ധപ്പെടാം.

ഖാദി റിഡക്ഷൻ മേള ഡിസംബർ രണ്ട് മുതൽ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ട് മുതൽ 15 വരെ കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിലും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ സമീപത്തും ഖാദി റിഡക്ഷൻ മേള ആരംഭിക്കുന്നു. 10 മുതൽ 50 ശതമാനം വരെ റിഡക്ഷനും കൂടാതെ ഗവ. റിബേറ്റും ലഭിക്കും. കോട്ടൺ ദോത്തി, ഷർട്ട് പീസ്, ബെഡ് ഷീറ്റ്, സിൽക്ക് സാരി, റെഡിമെയ്ഡ് ഷർട്ടുകൾ എന്നിവ മേളയിൽ ലഭിക്കും. സമയം രാവിലെ 10 മുതൽ അഞ്ച് മണിവരെ.

കായിക ക്ഷമതാ പരീക്ഷ

കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എക്സ് സർവീസ്മെൻ മാത്രം-കാറ്റഗറി നമ്പർ 583/2023) എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി-പുരുഷൻ, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകൾ-കാറ്റഗറി നമ്പർ 307/2023) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലേക്ക് അലോട്ട് ചെയ്ത പുരുഷ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ 10 വരെ (ശനി,ഞായർ ദിനങ്ങൾ ഒഴികെ) ആറ് ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോപ്ലക്സ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടക്കും.  ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് എസ് എം എസ് പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദ്ദേശ പ്രകാരം കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം.  ഫോൺ: 0497 2700482

മുദ്ര പതിപ്പിക്കൽ: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ജില്ലയിൽ മുദ്ര പതിപ്പിക്കാൻ കുടിശ്ശികയായ അളവ്-തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വ്യവസ്ഥയിൽ രാജിഫീസിൽ ഇളവ് വരുത്തി പരിമിതമായ അധിക ഫീസും മുദ്ര ഫീസും ഈടാക്കി മുദ്ര പതിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ഇതുപ്രകാരം താലൂക്ക് തല അദാലത്തിൽ ഉൽപ്പെടുത്തേണ്ട അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ 15 വരെ അതാത് താലൂക്കുകളിലെ ലീഗൽ മെട്രോളജി ഓഫീസുകളിൽ നൽകണം. ഫോൺ:  കണ്ണൂർ ഓഫീസ് 0497-2706503, തളിപ്പറമ്പ് 0460-2200586, പയ്യന്നൂർ 0498-5202550, ഇരിട്ടി 0490-2472290, തലശ്ശേരി 0490-2325621

ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയും ഉള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം.

അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ

എസ്ആർസിക്ക് കീഴിലെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. 18 വയസ്സിനു മേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ശനി/ഞായർ/പൊതു അവധി ദിവസങ്ങളിലാകും സമ്പർക്ക ക്ലാസുകൾ. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്‌സ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബർ 31. വരെ അപേക്ഷകൾ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റ്- www.srccc.in .
പ്രകൃതി എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി, 0490 2492136, 9447484712, പി കെ എസ് യോഗ കളരി അക്കാദമി, ചെറുകുന്ന് പി ഒ, 9497145859, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, കയരളം പി ഒ, 9495789470, ഹെറിറ്റേജ് റിസർച്ച് അക്കാദമി ഓഫ് ട്രഡീഷണൽ ഹീലിംഗ് ആന്റ് മർമ്മ, തലശ്ശേരി, 9447126916, ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, തളിപ്പറമ്പ, 6282880280, 8921272179 എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ.

ലേലം

കോടതിപിഴ ഇനത്തിലെ കുടിശ്ശിക ഈടാക്കുന്നതിന് വയത്തൂർ അംശം ദേശം, റി സ നം.28/13692, 0.0202 ഹെക്ടർ സ്ഥലം നവംബർ 30 ന് രാവിലെ 11 ന് ഇരിട്ടി താലൂക്കിലെ വയത്തൂർ വില്ലേജ് ഓഫീസിൽ ലേലം വഴി വില്പന നടത്തും. ഫോൺ: 0490 2494910

സംസ്‌കൃതഭാഷ സർട്ടിഫിക്കറ്റ് കോഴ്സ്

എസ്ആർസിക്ക് കീഴിലെ   എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന സംസ്‌കൃതഭാഷ സർട്ടിഫിക്കറ്റ് കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി.  ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും സമ്പർക്ക ക്ലാസുകൾ.  ഭാഷാപരിചയം, സാഹിത്യപരിചയം, ദർശനപരിചയം, വൈദികസാഹിത്യവും ശാസ്ത്രപരിചയവും തുടങ്ങിയ വിഷയങ്ങൾ ഉണ്ടാവും. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.srccc.in  എന്ന വെബ്സൈറ്റിൽ.  അവസാന തീയതി ഡിസംബർ 31. പള്ളിക്കുളം സേവാ ട്രസ്റ്റ്, പള്ളിക്കുളം, 9349314018, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, കയരളം പി ഒ, 9495789470 എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ.

കെഎസ്ആർടിസി പയ്യന്നൂർ ബജറ്റ് ടൂർ

കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് പയ്യന്നൂരിൽ നിന്നും കോഴിക്കോട് ടൂർ സംഘടിപ്പിക്കുന്നു. പെരുവണ്ണാമൂഴി, തോണിക്കടവ്, മീന്തുള്ളിപ്പാറ, കരിയാത്തുംപാറ, കോഴിക്കോട് പ്ലാനറ്റേറിയം, കോഴിക്കോട് ബീച്ച്, മിഠായി തെരുവ് എന്നിവയാണ് സന്ദർശിക്കുന്നത്.  രാവിലെ ആറ് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് രാത്രി 10 ന് തിരിച്ചെത്തുന്ന രീതിയിൽ ആണ് യാത്ര.

പയ്യന്നൂരിൽ നിന്ന് നവംബർ 30ന് കൊല്ലൂർ മൂകാംബിക തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. മൂകാംബിക, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങളാണ് യാത്രയിലുള്ളത്. നവംബർ 30ന് രാത്രി പുറപ്പെട്ട് ഡിസംബർ ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.  ഫോൺ : 9745534123, 8075823384

കലാകായിക അക്കാദമിക മികവിന് പാരിതോഷികം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ 2023-24 അധ്യയന വർഷത്തിൽ കലാകായിക അക്കാദമിക രംഗങ്ങളിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയവർക്ക് പ്രത്യേക പരിതോഷികത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ 15നകം കണ്ണൂർ ജില്ലാ ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീല് ഓഫീസർ അറിയിച്ചു. ഫോൺ : 0497-2705197 ഇമെയിൽ: kmtknr@gmail.com

About The Author

Leave a Reply

Your email address will not be published. Required fields are marked *