വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ലേലം
എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുളള ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കൊയ്യോട് മിനി വ്യവസായ കേന്ദ്രത്തിലെ എട്ട് മുറികൾ മാസവാടകയ്ക്ക് നൽകാൻ നവംബർ 27ന് ഉച്ചയ്ക്ക് മൂന്നിന് ലേലം ചെയ്യും. ഫോൺ: 0497 2822496
നാടൻപാട്ടിൽ അരങ്ങേറ്റം
കേരള നാടൻ കലാ അക്കാദമിയുടെ നാടൻപാട്ട് പരിശീലനം ലഭിച്ച വിദ്യാർഥികളുടെ അരങ്ങേറ്റം നവംബർ 23ന് വൈകീട്ട് അഞ്ചിന് ചെറുകുന്ന് ഗവ. എൽ.പി.സ്‌കൂളിൽ നടക്കും. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.രതി സാക്ഷ്യപത്രം വിതരണം ചെയ്യും. ജനപ്രതിനിധികളും സാംസ്‌കാരിക പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വിദ്യാർഥികളുടെ നാടൻപാട്ട് പ്രദർശനമുണ്ടാകും.
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂർ ജില്ലയിൽ എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് (എക്‌സ്-സർവീസ്‌മെൻ മാത്രം) തസ്തികയിലേക്ക് ഒന്ന് എൻസിഎ-മുസ്ലിം (കാറ്റഗറി നമ്പർ 243/2022) വിഭാഗത്തിൽ 2024 ഫെബ്രുവരി 26ന് നിലവിൽ വന്ന റാങ്ക് പട്ടിക 2024 മെയ് 20 നും ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് (എക്‌സ്-സർവീസ്‌മെൻ മാത്രം) ഒന്ന് എൻസിഎ- എസ്.ടി (കാറ്റഗറി നമ്പർ 242/2022) വിഭാഗത്തിലെ റാങ്ക് പട്ടിക 2024 മെയ് 18നും റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
ലോഗോ ക്ഷണിച്ചു
2025 ജനുവരിയിൽ നടത്തുന്ന ജില്ലാ ക്ഷീരസംഗമത്തിന് ക്ഷീര വികസന വകുപ്പ് ലോഗോ ക്ഷണിച്ചു. നവംബർ 30 നകം ലോഗോകൾ jillaksheerasangamam2425@
സ്‌പോട്ട് അഡ്മിഷൻ 23ന്
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരത്തെ കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഡാറ്റാ ഷീറ്റ്, മറ്റ് അനുബന്ധ രേഖകളുമായി രാവിലെ 11 നകം കണ്ണൂർ ഗവ. മെഡിക്കർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എംയു വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലേക്ക് മാറ്റും. സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം തേടണം. ഫോൺ : 0497 2882356, വെബ്സൈറ്റ്: gmckannur.edu.in
വായ്പ അദാലത്ത് ദീർഘിപ്പിച്ചു
സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പ എടുത്തു കുടിശ്ശിക വരുത്തിയവർക്ക് ഇളവ് നൽകുന്ന വായ്പ അദാലത്ത് ദീർഘിപ്പിച്ചതായി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ : 0497 2707671
യുജിസി നെറ്റ് പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി ഡിസംബറിൽ നടത്തുന്ന നെറ്റ് പരീക്ഷയ്ക്ക് കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് ഡിസംബറിൽ നടത്തുന്ന 12 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് അവസരം ലഭിക്കും. താൽപര്യമുള്ളവർ നവംബർ 30നകം കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാന മന്ദിരത്തിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 04972703130
മാധ്യമ കോഴ്സിന് അപേക്ഷിക്കാം
സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കെ-ഡിസ്‌കിന്റെ സ്‌കോളർഷിപ്പ് ലഭിക്കും. നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ : 8547720167, https://mediastudies.cdit.org/
ക്ഷേമനിധി ഉടമാ വിഹിത കുടിശ്ശിക ഒടുക്കാം
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ് വെയറും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ് വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചതായി ചെയർമാൻ കെകെ ദിവാകരൻ അറിയിച്ചു. പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമാ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശ്ശിക നാല് തവണകളായി ഒടുക്കുന്നതിന് ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വാഹന ഉടമകൾ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയർമാൻ അറിയിച്ചു.