വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്
മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി-സ്ത്രീ സംവരണം, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം-പട്ടികവർഗ സംവരണം എന്നിവിടങ്ങളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നവംബർ 14ന് നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 22. സൂക്ഷ്മ പരിശോധന നവംബർ 23. പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 25. വോട്ടെണ്ണൽ ഡിസംബർ 11നാണ്.
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, വരണാധികാരികൾ, ഉപവരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
സി ഒ പി ഡി ദിന ബോധവത്കരണ പരിപാടി
ലോക സി.ഒ.പി.ഡി (കൊറോണറി ഒബ്സ്ട്രക്റ്റീവ് പൾമനറി ഡീസീസ്) ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ജില്ലാ ടി ബി സെന്റർ എന്നിവ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്വാസകോശാരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇൻഹെയ്ലർ ഉപയോഗം, പുകവലി ഉൾപ്പെടെ ശ്വാസകോശാരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങൾ എന്നിവയെക്കുറിച്ച് ജില്ലാ ടി ബി സെന്റർ കൺസൽട്ടന്റ് ഡോ രജ്ന ദിൽനാഥ് ക്ലാസെടുത്തു. പള്ളിക്കുന്ന് ജില്ലാ ടി ബി സെന്ററിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സി ഒ പി ഡി രോഗികൾക്ക് ശ്വാസകോശാരോഗ്യ പരിശോധനയും നടത്തി.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരിയിലാണ് സെഷൻ ആരംഭിക്കുന്നത്. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപമുള്ള എസ് ആർ സി ഓഫീസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ഫോൺ : 9846033001
സമയം നീട്ടി
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായി അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കൾക്ക് 2024-25 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയ്യതി ഡിസംബർ 31 വരെ നീട്ടി. ബിരുദം, പി ജി, പ്രൊഫഷണൽ കോഴ്‌സുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 04972970272
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കണ്ണൂരിൽ ക്വിസ് മത്സരം 29ന്
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി ക്വിസ് മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളെ ഉൾപ്പെടുത്തി കണ്ണൂർ മേഖലയ്ക്കായുള്ള പ്രാഥമിക മത്സരങ്ങൾ നവംബർ 29ന് കണ്ണൂർ ശിക്ഷക് സദനിൽ നടത്തും. സ്‌കൂൾ വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുൻപും കോളേജ് വിദ്യാർഥികൾ ഉച്ച രണ്ട് മണിക്ക് മുൻപും റിപ്പോർട്ട് ചെയ്യണം. ഇവയുടെ ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ നടത്തും. പൊതുജനങ്ങൾക്കായുളള പ്രാഥമിക, ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ നടത്തും. ഒരു സ്‌കൂൾ, കോളേജിൽ നിന്നും പരമാവധി രണ്ട് ടീമുകൾ വീതം. വെബ്‌സൈറ്റ്: www.klibf.niyamasabha.org
മാറ്റിവെച്ചു
നവംബർ 23ന് കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ നമ്പർ ആറ് (വടക്കേക്കളം) കാര്യാലയത്തിൽ നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും ഡിസംബർ 28ലേക്ക് മാറ്റിവച്ചതായി കൂത്തുപറമ്പ് എൽആർ സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.
വാക് ഇൻ ഇന്റർവ്യൂ
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എം.ഫാം/ബി.ഫാം/ഡിപ്ലോമ ഇൻ ഫാർമസി യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് നവംബർ 22ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2709920.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആൻഡ് മിഗ് മൂന്ന് മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ- 7560865447
വനിതകൾക്ക് സൗജന്യ പരിശീലനം
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ഗാർമെന്റ് മേഖലയിലുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസ കോഴ്സിലേക്ക് 18 നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തയ്യൽ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ എന്നീ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷ നവംബർ 29 നകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ, തോട്ടട പി ഒ, കിഴുന്ന, കണ്ണൂർ- 670007 വിലാസത്തിലോ, info@iihtkannur.ac.in ഇമെയിൽ വഴിയോ അയക്കണം. ഫോൺ: 04972835390, www.iihtkannur.ac.in
ക്വട്ടേഷൻ ക്ഷണിച്ചു
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്പോർട്സ് ജഴ്സികൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 04902346027