വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

തീയ്യതി നീട്ടി

കാലാവധി കഴിഞ്ഞ ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും ലൈസന്‍സ് പുതുക്കുന്നതിനുള്ള സമയം നവംബര്‍ 30 വരെ നീട്ടിയതായി കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്  അറിയിച്ചു. ഫോണ്‍- 04972-999201, ഇ-മെയില്‍; elkannur@gmail.com

സൗജന്യ പരിശോധന

ലോക പൈല്‍സ് ദിനത്തിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എനോ റെക്ടല്‍ ക്ലിനിക്കില്‍ നവംബര്‍ 20ന് സൗജന്യ പൈല്‍സ് പരിശോധന മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ് എന്നിവ നടത്തുന്നു. ഫോണ്‍- 0497 2706666

സ്‌മൈല്‍ പദ്ധതി

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്‌മൈല്‍-2024 പദ്ധതിയുടെ മോഡ്യൂള്‍ പ്രകാശനം നവംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 29ന് ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍- 0490-2967199

താല്‍പര്യപത്രം ക്ഷണിച്ചു

കണ്ണൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഫയര്‍ എക്സ്റ്റിംഗ്വിഷറുകള്‍ റീഫില്‍ ചെയ്യുന്നതിന് അംഗീകാരമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. നവംബര്‍ 20 ന് ഉച്ചക്ക് രണ്ട് വരെ താല്‍പര്യപത്രം സമര്‍പ്പിക്കാം. ഫോണ്‍- 0460-2996794, 9496284860

സ്‌പെഷ്യൽ സമ്മറി റിവിഷൻ സ്‌പെഷ്യൽ ക്യാമ്പയിൻ നവംബർ 16, 17, 24 തീയ്യതികളിൽ

സ്‌പെഷ്യൽ സമ്മറി റിവിഷൻ 2025നോടനുബന്ധിച്ച് നവംബർ 16, 17, 24 തീയ്യതികളിൽ താലൂക്ക്, വില്ലേജ് തലത്തിൽ സ്‌പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. ഗോത്ര വിഭാഗക്കാരുള്ള സ്ഥലങ്ങളിൽ ബൂത്ത് തലത്തിലും ക്യാമ്പയിൻ ഉണ്ടാകും.

17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാനും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനുമുള്ള സൗകര്യം വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വോട്ടർമാർക്കും ആവശ്യമെങ്കിൽ വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസരവുമുണ്ട്. പരിശോധനയിൽ ആരെയെയെങ്കിലും ഒഴിവാക്കപ്പെട്ടവരായി കണ്ടാൽ, അർഹരായവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോറം ആറിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായവും ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും സിഇഒ വെബ്‌സൈറ്റ് (https://www.eci.gov.in/), വോട്ടർ ഹെൽപ് ലൈൻ ആപ്പ്, എൻവിഎസ്പി (https://voters.eci.gov.in/) എന്നിവ പ്രയോജനപ്പെടുത്താം. സ്‌പെഷ്യൽ സമ്മറി റിവിഷൻ 2025 നോടനുബന്ധിച്ച് നവംബർ 28 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അന്തിമ വോട്ടർ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കും.

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം  അപേക്ഷ സമര്‍പ്പിക്കണം. വിലാസം- കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0497-2702080

സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി 2024-25 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസ്സുകളില്‍ നേടിയ ഗ്രേഡിന്റെയും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും ടാലന്റ് സെര്‍ച്ച് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന യു പി വിഭാഗക്കാര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയും ഹൈസ്‌കൂള്‍ വിഭാഗക്കാര്‍ക്ക് 5500 രൂപയും മൂന്ന് വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതാത് ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. നവംബര്‍ 19 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 0497-2700596

About The Author

Leave a Reply

Your email address will not be published. Required fields are marked *