വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
വാർഷിക സർവെ ക്യാമ്പ്
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണ്ണൂർ സബ് റീജ്യണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2023-24 സാമ്പത്തിക വർഷത്തെ ഇൻഡസ്ട്രീസ് സെൽഫ് കമ്പൈലേഷൻ വാർഷിക സർവ്വേ ക്യാമ്പ് എൻഎസ്ഒ റീജ്യണൽ ഓഫീസ് കോഴിക്കോട് അസിസ്റ്റന്റ് ഡയറക്ടർ പി.കെ ജനാർദനൻ ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിസർച്ച് ഓഫീസർ ശ്രീഷ്മ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്ഒ സബ് റീജ്യണൽ ഓഫീസ് ഇൻ ചാർജ് വി.എം അശോകൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നിധിൻ, കാസർകോട് ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ സെക്രട്ടറി മുജീബ് അഹമ്മദ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ ബിന്ദു, കെ.വി ആസ്യ എന്നിവർ സംസാരിച്ചു. രമ്യ, ബിബിൻ, ഹാരിസ് എന്നിവർ ക്ലാസെടുത്തു.
ലൈഫ് സർട്ടിഫിക്കറ്റ്
മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബപെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട്, ആധാർ, മേൽ വിലാസം, ടെലഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 20 നകം ലഭ്യമാക്കണം. വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ടതാവണം ലൈഫ് സർട്ടിഫിക്കറ്റ്. വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി ഒ, കോഴിക്കോട് -673006. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബ പെൻഷൻകാർ, പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് വർഷത്തിൽ ഒറ്റത്തവണ നവംബർ മാസം മാത്രം സമർപ്പിച്ചാൽ മതി. ഫോൺ: 0495 2360720
ക്ഷേമനിധി അംഗത്വം പുതുക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗത്വമെടുത്തിട്ടുള്ളതും റദ്ദായതുമായ കണ്ണൂർ ജില്ലയിലെ ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാൻ അവസരം. അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് നവംബർ 15 മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി നിബന്ധനകൾക്കു വിധേയമായി പിഴ സഹിതം അടച്ച് അംഗത്വം പുതുക്കാം. പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ ഡിസംബർ 15നകം ഹാജരാക്കണം. ഫോൺ : 0497 2701081
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ ഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 19 ന് ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ : 04972835183
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണൻ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സുകളിലേക്ക് എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ; 8301098705
വനിതാ കമ്മീഷൻ മെഗാ അദാലത്ത്
കേരള വനിതാ കമ്മീഷൻ നവംബർ 18 ന് രാവിലെ 10 മുതൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ മെഗാ അദാലത്ത് നടത്തും.
രജിസ്‌ട്രേഷൻ ഉണ്ടാകില്ല
കണ്ണൂർ ജില്ലാ ട്രഷറിയിൽ നവംബർ 27 ന് എൻ പി എസ് റജിസ്ട്രേഷൻ നടപടികൾ (നാഷണൽ പെൻഷൻ സ്‌കീം) ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബിലെ മില്ലിംഗ് മെഷീൻ തകരാർ പരിഹരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 28 ഉച്ചയേക്ക് 12.30 വരെ. വെബ്സൈറ്റ് www.gcek.ac.in, ഫോൺ : 04972780226
താൽപര്യപത്രം ക്ഷണിച്ചു
കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ സ്ഥാപിച്ച അഞ്ച് ഫയർ എക്സ്റ്റിംഗ്വിഷറുകൾ കാലാവധി പൂർത്തിയായതിനെ തുടർന്ന് റീഫിൽ ചെയ്യുന്നതിന് അംഗീകാരമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അവസാന തീയതി നവംബർ 20 ഉച്ചക്ക് രണ്ട് മണി വരെ. ഫോൺ : 0460 2996794, 9496284860
കെ എസ് ആർ ടി സി ടൂർ പാക്കേജ്
കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ളവർക്ക് 2470 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ചെലവുകൾ സ്വന്തം വഹിക്കണം. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര കപ്പൽ യാത്ര തിരിക്കുന്നത്. കൂടാതെ പയ്യന്നൂരിൽ നിന്നും നവംബർ 24 ന് ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നുണ്ട്. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. ഒരാൾക്ക് 760 രൂപയാണ് യാത്രാ ചെലവ്. ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തം വഹിക്കണം. ഫോൺ : 9745534123, 8075823384
പെയിന്റിംഗ്, ക്വിസ് മത്സരം
കണ്ണൂർ ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസ് എന്നിവ ലോക മണ്ണ് ദിനാഘോഷത്തിന്റെ (ഡിസംബർ 5) മുന്നോടിയായി കണ്ണൂർ ജില്ലയിലെ യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിന്റിംഗ് മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മാത്രമായി ‘മണ്ണ് പരിസ്ഥിതി’ വിഷയത്തിൽ ക്വിസ് മത്സരവും നടത്തുന്നു. നവംബർ 23 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ മിനി ഹാൾ, വീഡിയോ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്തും. ഒരു വിദ്യാലയത്തിൽ നിന്നും യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി രണ്ട് വീതം വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പെയിന്റിംഗിന് ആവശ്യമായ വസ്തുക്കൾ മത്സരാർഥികൾ കൊണ്ടുവരണം. നവംബർ 21 ന് വൈകുന്നേരം അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ഇമെയിൽ adsskannur@gmail.com , ഫോൺ : 04972712818, 8078274518