വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
അധ്യാപക നിയമനം
ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതർ/കേൾവി പരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബർ 16 നകം പേര് രജിസ്റ്റർ ചെയ്യണം. വിഷയങ്ങൾ: ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, അറബിക്, കമ്പ്യൂട്ടർ സയൻസ്
കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഇരിക്കൂർ ബ്ലോക്കിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ് നവംബർ 14 ന് രാവിലെ 10 മണി മുതൽ ഇരിക്കൂർ ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്റർ കെട്ടിടത്തിൽ സംഘടിപ്പിക്കും. ഇരിക്കൂർ ബ്ലോക്ക് പരിധിയിലെ കർഷകർ, കർഷക സംഘങ്ങൾ, പാടശേഖര സമിതികൾ, കാർഷിക കർമ്മസേനകൾ, അഗ്രോ സർവ്വീസ് സെന്റർ, കൃഷിശ്രീ സെന്റർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 14 നകം അതാത് കൃഷിഭവനിൽ എത്തിക്കണം. വിവരങ്ങൾക്ക് കൃഷിഭവനുമായോ, കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോൺ നമ്പർ : 7558996401, 6282514561, 9746324372, 9383472050
മിനി ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തും. തസ്തികകൾ: അസോസിയേറ്റ് ഡവലപ്‌മെന്റ് മാനേജർ, ഫീൽഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നിഷ്യൻ, സർവീസ് സെന്റർ ടെക്നിഷ്യൻ, ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്, പ്രോഡക്റ്റ് പ്രൊക്യൂർമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ്, കാൾ സപ്പോർട്ട് ഏജന്റ്. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐടിഐ/ഡിപ്ലോമ, (സി സി ടി വി ടെക്നിഷ്യൻ, ഡിജിറ്റൽ മീഡിയ, ടെക്നിഷ്യൻ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്)
പിഎംഎസ്എസ് സ്‌കോളർഷിപ്പ്
വിമുക്തഭടന്മാരുടെ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന കുട്ടികൾക്ക് കേന്ദ്രീയ സൈനിക ബോർഡ് മുഖേന നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് പദ്ധതിയുടെ (പിഎംഎസ്എസ്) 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ 2024-25 വർഷത്തിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30. വെബ്‌സൈറ്റ് online.ksb.gov.in, ഫോൺ: 0497 2700069.
ശിശുദിന റാലി നവംബർ 14ന്
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായുള്ള കുട്ടികളുടെ റാലി നവംബർ 14ന് രാവിലെ 8.30ന് കളക്ടറേറ്റ് മൈതാനിയിൽ നിന്നാരംഭിച്ച് മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിക്കും. കുട്ടികളുടെ പ്രധാനമന്ത്രി മിദ്ഹാ ഫാത്തിമ, പ്രസിഡന്റ് ഐനവ് ദിജേഷ്, സ്പീക്കർ അവനിക അരുൺ, നവാൻ ദിനേശ്, ആധയ സുജിത്ത് എന്നിവർ റാലി നയിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ തുടങ്ങിയവരും വിവിധ സ്‌കൂളുകളിലെ കുട്ടികളും പങ്കെടുക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളുടെ ഉപഹാര വിതരണവും നടക്കും.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ)- പ്രസംഗം എൽപി: മിദ്ഹ ഫാത്തിമ, മങ്കര സെന്റ് തോമസ് സ്‌കൂൾ, നവാൻ ജിനേഷ്, ആഡൂർ ഈസ്റ്റ് എൽ പി സ്‌കൂൾ, ആധയ സുജിത്ത്, ഇരിണാവ് യു പി സ്‌കൂൾ. പ്രസംഗം യു പി: ഐനവ് ദിജേഷ്, തെരുവണതെരു യു പി സ്‌കൂൾ, അവനിക അരുൺ, മൗവ്വഞ്ചേരി യു പി സ്‌കൂൾ, തന്മയ് എസ് ജെ, കെ കെ എൻ പി എം ജി വി എച്ച് എസ് എസ് പരിയാരം.
ഉപന്യാസം എൽ പി: ആധയ സുജിത്ത്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, കൃഷ്ണ വിനോദ്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, ശിവന്യ ടി വി, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ. ഉപന്യാസം യു പി: ആൻസിയ ബിനീഷ്, സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂർ, റിയ ഫൈസൽ, ഇരിണാവ് യു പി സ്‌കൂൾ, വൈഗ പി പി, നരിക്കോട് യു പി സ്‌കൂൾ. ഉപന്യാസം എച്ച് എസ്: ദിയ കെ, മമ്പറം എച്ച് എസ് എസ്, മെസന കെ വി, ജി വി എച്ച് എസ് എസ് കുറുമാത്തൂർ, പാർവതി എം വി, അഴീക്കോട് എച്ച് എസ് എസ്. ഉപന്യാസം എച്ച്എസ്എസ്: അഭിനന്ദ് കെ വി, മമ്പറം എച്ച് എസ് എസ്, അനുശ്രേയ അചലേന്ദ്രൻ, കൂടാളി എച് എസ് എസ്, ആവണി അരുൺ, ജി എച് എസ് എസ് ചാല.
കഥാരചന എൽ പി: കൃഷ്ണ വിനോദ്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, ശിവന്യ ടി വി, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, മിദ്ഹ ഫാത്തിമ, മങ്കര സെന്റ് തോമസ് സ്‌കൂൾ. കഥാരചന യുപി: ടെൽഗ തെരേസ് ബാബു, എൻ എസ് എസ് എച്ച് എസ് എസ് ആലക്കോട്, നഫ്‌റ ടി, ജി യു പി സ്‌കൂൾ ചാലാട്, ആദ്യമിത്ര, മാവിലായി യു പി സ്‌കൂൾ. കഥാരചന എച്ച് എസ്: മുഹമ്മദ് സലാഹ്, വിംസ് വാരംകടവ്, ദേവപ്രിയ കെ വി, മുത്തേടത്ത് എച്ച് എസ് എസ് തളിപ്പറമ്പ, മെസ്‌ന കെവി, ജി വി എച്ച് എസ് എസ് കുറുമാത്തൂർ. കഥാരചന എച്ച് എസ് എസ്: ആവണി അരുൺ, ജി എച്ച് എസ് എസ് ചാല, അനുശ്രേയ അചലേന്ദ്രൻ, കൂടാളി എച്ച് എസ് എസ്.
കവിത രചന എൽ പി: ശിവന്യ ടിവി, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, കൃഷ്ണ വിനോദ്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, ധവ മഹ്മൂദ്, അനന്തോത്ത് എൽ പി സ്‌കൂൾ. കവിത രചന യുപി: നയൻ സാവേരി, ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ, ആൽഫ്രഡ് ലിയോ ബെന്നി, സെന്റ് മേരീസ് എച്ച് എസ് എസ് എടൂർ, നിഹാര കെ വി, ഇടക്കേപ്പുറം യു പി സ്‌കൂൾ. കവിത രചന എച്ച് എസ്: മെസ്ന കെ വി, ജി വി എച്ച് എസ് എസ് കുറുമാത്തൂർ, ദിയ കെ, മമ്പറം എച്ച് എസ് എസ്, ലയ മരിയ ബെന്നി, സെന്റ് മേരീസ് എച്ച് എസ് എസ് എടൂർ. കവിത രചന എച്ച് എസ് എസ്: അനുശ്രേയ അചലേന്ദ്രൻ, കൂടാളി എച്ച് എസ് എസ്, സജ ഫാത്തിമ, സെന്റ് കോർണെലിസ് എച്ച് എസ് എസ് കോളയാട്.
എംപി ഫണ്ട്: മൂന്ന് ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി
കെ സുധാകരൻ എംപിയുടെ 2024-25ലെ പ്രാദേശിക വികസനനിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ വീതം വിനിയോഗിച്ച് കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിരത്ത് പാലത്തിന് സമീപം, വേശാല ഇന്ദിരാനഗറിന് സമീപം, വേശാല മുക്ക് എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക. ഇതിന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ആകെ ഒമ്പത് ലക്ഷത്തിന്റെ ഭരണാനുമതി നൽകിയത്.